മഹാത്മാവിന് ശ്രദ്ധാഞ്ജലി; രാജ്ഘട്ടിൽ പ്രണാമം അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

mahatma-gandhi-death-anniversary
പ്രണാമം മഹാത്മാവേ... ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ രാജ്ഘട്ടിലെ സ്മൃതികുടീരത്തിൽ രാഷ്ട്രപതി ദ്രൗപദി‌ മുർമു ആദരം അർപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സഹമന്ത്രി അജയ് ഭട്ട് തുടങ്ങിയവർ സമീപം. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ
SHARE

ന്യൂഡൽഹി ∙ മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കു മുന്നിൽ രാജ്യത്തിന്റെ ശ്രദ്ധാഞ്ജലി. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 75–ാം വാർഷികത്തിൽ രാജ്ഘട്ടിൽ രാഷ്ട്രപതി ദ്രൗപദി മു‍ർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർല, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. രാജ്ഘട്ടിൽ സർവമത പ്രാർഥനയും നടന്നു.

ബാപ്പുവിന്റെ പുണ്യപാദങ്ങളിൽ നമസ്കരിക്കുന്നുവെന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ‘അദ്ദേഹം നൽകിയ ശക്തമായ ആശയങ്ങളെ വീണ്ടും ഓർമിക്കുന്നു. രാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയ എല്ലാവർക്കും ആദരമർപ്പിക്കുന്നു. അവരുടെ ജീവത്യാഗം ഒരിക്കലും വിസ്മരിക്കാൻ പാടില്ല. രാജ്യത്തിന്റെ വളർച്ചയ്ക്കു വേണ്ടിയുള്ള ശ്രമങ്ങൾക്ക് അതു കരുത്തേകുന്നു’– നരേന്ദ്ര മോദി കുറിച്ചു.

English Summary: India pay tributes to Mahatma Gandhi on Martyrs' Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS