അദാനി: ഓഹരിത്തകർച്ച തുടരുന്നു; പാർലമെന്റിൽ പ്രതിപക്ഷ ബഹളം

gautam-adani
ഗൗതം അദാനി (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്നു പാർലമെന്റിന്റെ ഇരു സഭകളും തടസ്സപ്പെട്ടു. ലോക്സഭയും രാജ്യസഭയും ഓരോ തവണ നിർത്തിവച്ച ശേഷം ഇന്നലെ പിരിഞ്ഞു. ജെപിസി അന്വേഷണവും പാർലമെന്റിൽ ചർച്ചയുമാണ് പ്രതിപക്ഷ ആവശ്യം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടത്താനനുവദിക്കണമെന്ന സർക്കാർ അഭ്യർഥന പ്രതിപക്ഷം തള്ളി. 

ഇതിനിടെ, അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികൾക്കും ഇന്നലെയും വിപണിയിൽ കനത്ത തകർച്ച നേരിട്ടു. അദാനി എന്റർപ്രൈസസിന് 27% ഇടിവുണ്ടായി. ഗ്രൂപ്പിന്റെ ബിസിനസ് രീതികൾ വെളിപ്പെടുത്തുന്ന യുഎസിലെ ഹിൻഡൻബർഗ് റിസർച് റിപ്പോർട്ടിനെത്തുടർന്നാണ് ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയുണ്ടായത്. 

English Summary: Adani group shares fall sharply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS