ന്യൂനപക്ഷങ്ങൾക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചു

Mail This Article
ന്യൂഡൽഹി ∙ ന്യൂനപക്ഷ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ സ്കോളർഷിപ് പദ്ധതികൾക്ക് അനുവദിച്ചിരുന്ന പണത്തിലും കുറവു വരുത്തി. കഴിഞ്ഞ വർഷം മന്ത്രാലയത്തിന് അനുവദിച്ചിരുന്നത് 5020.5 കോടി രൂപയായിരുന്നു. ഇക്കുറി അത് 3097 കോടി രൂപയായി. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്കു പ്രഫഷനൽ പഠനത്തിനും മറ്റും അനുവദിച്ചിരുന്ന മെറിറ്റ് കം മീൻസ് സ്കോളർഷിപ് തുക കഴിഞ്ഞ വർഷം 365 കോടി രൂപയായിരുന്നത് ഇക്കുറി 44 കോടി രൂപയായി കുറച്ചു.
വനിതകൾക്ക് 2 ലക്ഷം രൂപ വരെ നിക്ഷേപ പദ്ധതി
ന്യൂഡൽഹി ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് 2025 മാർച്ച് വരെ വനിതകൾക്ക് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് എന്ന സമ്പാദ്യപദ്ധതി ആരംഭിക്കും. 2 ലക്ഷം രൂപ വരെ ഇതിൽ നിക്ഷേപിക്കാം. 7.5 ശതമാനമായിരിക്കും പലിശനിരക്ക്. ഭാഗികമായി തുക പിൻവലിക്കാനും സൗകര്യമുണ്ടായിരിക്കും.
മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയിൽ (എസ്‍സിഎസ്എസ്) ഇനി ഇരട്ടിത്തുക നിക്ഷേപിക്കാം. 15 ലക്ഷം രൂപയായിരുന്നത് 30 ലക്ഷമാക്കി. 8 ശതമാനമാണ് പദ്ധതിയുടെ പലിശനിരക്ക്.
English Summary: Budget allocation for minorities reduced