മില്ലറ്റ് വിപ്ലവം: വെല്ലുവിളികൾ, ആരോഗ്യ ഗുണങ്ങൾ

Mail This Article
മില്ലറ്റുകൾ ഏതൊക്കെ?
ജോവർ, ബജ്റ, റാഗി, കുട്കി, സൻവ, തിന, ചാമ തുടങ്ങിയ അസംഖ്യം ചെറുധാന്യങ്ങൾ.
അരിയെയും ഗോതമ്പിനെയും അപേക്ഷിച്ച് പെട്ടെന്നു വിളയും.
ചരിത്രാതീത കാലം മുതൽ കൃഷിയും വിളവും. മനുഷ്യരുടെ ആദ്യ ധാന്യഭക്ഷണം
∙ വെല്ലുവിളികൾ
ഉൽപാദന ശേഷി താരതമ്യേന കുറവ്. ഗവേഷണങ്ങളുടെ കുറവ്.
കാൽസ്യം കൂടുതലാണ്. കിഡ്നി സ്റ്റോൺ പോലുള്ള രോഗങ്ങൾക്ക് വഴിവച്ചേക്കാം.
ധാരാളം വെള്ളം കുടിക്കുക പോംവഴി.
∙ ഇന്ത്യയിൽ
മില്ലറ്റ് ഉൽപാദനത്തിലെ 41 % ഇന്ത്യയിൽ. രാജസ്ഥാൻ, യുപി, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങൾ പ്രധാന കൃഷിമേഖല
∙ സൂപ്പർഫുഡ്
ചെറുധാന്യങ്ങളുടെ പോഷകാംശം മികച്ചതാണ്.
മാംസ്യം (9%), അന്നജം (65%), കൊഴുപ്പ് (3%), നാരുകൾ (2–7 %).
എ,ബി,സി വൈറ്റമിനുകളുടെ ശേഖരം.
മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം.
ആന്റി ഓക്സിഡന്റുകളുടെ കലവറ. ബീറ്റാ കരോട്ടിന്റെ സാന്നിധ്യം.
ആരോഗ്യ ഗുണങ്ങൾ
കാൻസർ സാധ്യത, രക്ത സമ്മർദ്ദം,
കൊളസ്ട്രോൾ തുടങ്ങിയവ
കുറയ്ക്കാൻ സഹായിക്കും.
ദഹന വ്യവസ്ഥ മെച്ചപ്പെടുത്തും.മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും.
എത്ര പോഷകം?
കാൽ കപ്പ് ചെറുധാന്യത്തിൽ അടങ്ങിയിരിക്കുന്ന പോഷണങ്ങളുടെ അളവ്
കലോറി : 190
മാംസ്യം : 6 ഗ്രാം
കൊഴുപ്പ് : 2 ഗ്രാം
അന്നജം : 36 ഗ്രാം
നാരുകൾ : 4 ഗ്രാം
പഞ്ചസാര : ഒരു ഗ്രാം
Content Highlight: Union Budget 2023, Millet