ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി 15,000 കോടി രൂപയുടെ പ്രധാനമന്ത്രി പിവിടിജി വികസന മിഷൻ പദ്ധതിയുമായി കേന്ദ്രം. കഴിഞ്ഞ വർഷം ഗോത്രവിഭാഗങ്ങൾക്കു വേണ്ടി അനുവദിച്ചിരുന്ന തുകയുടെ 5 മടങ്ങ് അധികമാണ് ഇക്കുറി. 3 വർഷത്തെ പദ്ധതിയുടെ കീഴിൽ പാർപ്പിടം, ശുദ്ധജലം, അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, റോഡ്, ടെലികോം സംവിധാനം എന്നിവ ലഭ്യമാക്കും.

ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഗോത്രവിഭാഗങ്ങൾ ഏറെയുണ്ട്. ഇവരെ ഉൾപ്പെടെ ലക്ഷ്യമിട്ടുമാണു കേന്ദ്രത്തിന്റെ പ്രഖ്യാപനം.  

Content Highlight: Union Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com