ADVERTISEMENT

ശ്രീനഗർ ∙ വടക്കൻ കശ്മീരിലെ ഗുൽമാർഗിൽ ഇന്നലെയുണ്ടായ ഹിമപാതത്തിൽ പോളണ്ടിൽ നിന്ന് സ്കീയിങ്ങിനെത്തിയ 2 വിനോദസഞ്ചാരികൾ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി. 21 വിദേശികളും 2 പ്രാദേശിക വഴികാട്ടികളുമടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞ് അഫർഫത്ത് കൊടുമുടിയിലെ ഹപത്ഖുദ് കോങ്‌ദോറി ചരിവിൽ സ്കീയിങ് നടത്തുന്നതിനിടയിൽ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം.

20 അടി ഉയരത്തിലുള്ള മഞ്ഞുമല സഞ്ചാരികളുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. 14,000 അടി ഉയരമുള്ള കൊടുമുടിയിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്ന കേബിൾ കാർ രക്ഷാപ്രവർത്തനത്തിനു തുണയായി. ശ്രീനഗറിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ഗുൽമാർഗ് പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.

English Summary : Two foreigners died in massive avalanche at gulmarg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com