ന്യൂഡൽഹി ∙ 2019നു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 21 വിദേശയാത്രകൾ. ഇതിനായി 22.76 കോടി രൂപ ചെലവഴിച്ചെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രാജ്യസഭയെ അറിയിച്ചു. ഇതേ കാലയളവിൽ രാഷ്ട്രപതി നടത്തിയ 8 വിദേശയാത്രകൾക്ക് 6.24 കോടി രൂപ ചെലവായി. വിദേശകാര്യമന്ത്രി എസ്.ജയശങ്കറുടെ 86 വിദേശയാത്രകൾക്ക് 20.87 കോടി രൂപ ചെലവായി. 2019നുശേഷം പ്രധാനമന്ത്രി ജപ്പാൻ 3 തവണ സന്ദർശിച്ചു; യുഎസും യുഎഇയും 2 തവണ വീതവും.
English Summary: ₹ 22 Crore Spent On PM's Trips Abroad Since 2019: Centre In Rajya Sabha