ADVERTISEMENT

കൊൽക്കത്ത ∙ പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്നും രണ്ടരലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്നും ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക.  കോൺഗ്രസും ഇടതുമുന്നണിയും ഒന്നിച്ചുള്ള പൊതുമിനിമം പരിപാടി അടുത്തയാഴ്ച പുറത്തിറക്കും. ടിപ്ര മോത പാർട്ടിയുമായി ഏതാനും സീറ്റുകളിലെങ്കിലും ധാരണയുണ്ടാക്കാമെന്ന പ്രതീക്ഷയിൽ ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് കൗൺസിലിന് കൂടുതൽ സ്വയംഭരണാധികാരവും ഉറപ്പുനൽകുന്നുണ്ട്. ടിപ്ര മോതയുമായി ധാരണയുണ്ടാക്കാമെന്ന പ്രതീക്ഷയാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  ജിതേന്ദ്ര ചൗധരി പറഞ്ഞു. 

രാഷ്ട്രീയ അക്രമത്തിനിരയായവർക്ക് പ്രത്യേക ക്ഷേമ പദ്ധതികൾ, 60 വയസ്സ് കഴിഞ്ഞവർക്ക് ക്ഷേമ പെൻഷൻ, പിരിച്ചുവിടപ്പെട്ട പതിനായിരത്തിൽപരം അധ്യാപകർക്ക് നിയമനം തുടങ്ങി 81 ഇന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

English Summary : Left alliance promises pension restore inTripura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com