നാസ – ഐഎസ്ആർഒ റഡാർ ഈ മാസം ഇന്ത്യയിലേക്ക്
Mail This Article
×
വാഷിങ്ടൻ ∙ ഐഎസ്ആർഒയും യുഎസ് ബഹിരാകാശ ഏജൻസി നാസയും ചേർന്നു വികസിപ്പിച്ച ഭൗമനിരീക്ഷണ റഡാർ (നിസാർ) വിക്ഷേപണത്തിനായി ഈ മാസം ഇന്ത്യയിലേക്ക് അയയ്ക്കും. സെപ്റ്റംബറിലായിരിക്കും വിക്ഷേപണം.
ചെയർമാൻ എസ്. സോമനാഥിന്റെ നേതൃത്വത്തിൽ ഐഎസ്ആർഒ സംഘം കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. പ്രകൃതിദുരന്ത സാധ്യതകളും മഞ്ഞുപാളികളിൽ വരുന്ന മാറ്റവും നിരീക്ഷിക്കുന്നതിനുള്ള റഡാർ ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാകും വിക്ഷേപിക്കുക.
English Summary: Nasa - ISRO radar to reach India this month
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.