ന്യൂഡൽഹി ∙ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്കെതിരെ വീണ്ടും കേന്ദ്രസർക്കാർ നടപടി. 232 വാതുവയ്പ്, വായ്പാ ആപ്പുകൾക്കാണു നിരോധനം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് ഐടി മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവിറക്കി. ചൈനീസ് വായ്പാ ആപ്പുകളും മറ്റും ഒട്ടേറെപ്പേരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.
നിരോധിച്ചവയിൽ 94 ലോൺ ആപ്പുകളുണ്ട്. ബാക്കിയുള്ള 138 എണ്ണം ബെറ്റിങ് ആപ്പുകളാണ്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കു തടസ്സമാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നാണു വിശദീകരണം.
English Summary: Government ban Chinese App