ADVERTISEMENT

ന്യൂഡൽഹി ∙ മതപരിവർത്തനം ആരോപിച്ചു മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികൻ പ്രസാദ് ദാസിനു സിയോൺ ജില്ലാ കോടതി ജാമ്യം അനുവദിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ പ്രസാദിനെതിരെ നിർബന്ധിത മതപരിവർത്തന നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. സിഎസ്ഐ സഭാ വൈദികനായ പ്രസാദ് ദാസ് 7 വർഷമായി സിയോണി ജില്ലയിൽ മിഷനറി പ്രവർത്തനങ്ങളിലാണ്. തിരികെ നാട്ടിലേക്കു മാറാനിരിക്കെയായിരുന്നു അറസ്റ്റ്. ജാമ്യാപേക്ഷ നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു. 

സിയോണി സ്വദേശികളായ 2 പേരെ വീട്ടിലേക്കു വിളിച്ചുവരുത്തി മതം മാറാൻ പ്രേരിപ്പിച്ചെന്നും മതംമാറിയാൽ പ്രതിമാസം 3000 രൂപയും മക്കളുടെ പഠനച്ചെലവും ഉൾപ്പെടെ വഹിക്കാമെന്നും ഉറപ്പു നൽകിയെന്നാണ് 2 പേർ പരാതി നൽകിയത്. വൈദികനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക വ്യക്തമാക്കിയിരുന്നു. 

English Summary : Bail given to Rev. Prasad Das

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com