ഇന്ത്യൻ ബാങ്കിങ് കരുത്തുറ്റത്; പ്രശ്നങ്ങൾ ബാധിക്കില്ല: ആർബിഐ ഗവർണർ

shaktikanta-das-1248
ശക്തികാന്ത ദാസ്
SHARE

ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബാധിക്കാത്തവിധം ഇന്ത്യൻ ബാങ്കിങ് രംഗം കരുത്തുറ്റതും വലുതുമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ പേര് പരാമർശിക്കാതെയാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആർബിഐ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഒരു കമ്പനിയുടെ വിപണിമൂല്യം നോക്കിയല്ല ബാങ്കുകൾ വായ്പ നൽകുന്നത്. കമ്പനിയുടെ പണലഭ്യത, കരുത്ത് അടക്കമുള്ള ഘടകങ്ങളാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കുകൾ കൈകാര്യം ചെയ്യുന്ന അദാനി ഗ്രൂപ്പുകളുടെ ആസ്തി (എക്സ്പോഷർ) മൊത്തം ആസ്തികളുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായിട്ടില്ലെന്ന് ഡപ്യൂട്ടി ഗവർണർ എം.കെ ജെയിൻ പറഞ്ഞു. 94 അനധികൃത വായ്പാ ആപ്പുകൾ നിരോധിക്കുന്നതിനു മുൻപ് അംഗീകൃത ആപ്പുകളുടെ പട്ടിക സർക്കാരിനു കൈമാറിയിരുന്നതായി റിസർവ് ബാങ്ക് സ്ഥിരീകരിച്ചു. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് അനധികൃത ആപ്പുകൾ നിരോധിച്ചതെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 

ഇ–റുപ്പി: 50,000 ഉപയോക്താക്കൾ

റിസർവ് ബാങ്ക് ‍ഡിജിറ്റൽ കറൻസിയായ 'ഇ–റുപ്പി'യുടെ പരീക്ഷണഘട്ടത്തിൽ ഉപയോക്തക്കളുടെ എണ്ണം 50,000 കടന്നു. ഇടപാടുകളുടെ എണ്ണം 7.7 ലക്ഷം കടന്നുവെന്ന് ആർബിഐ ഡപ്യൂട്ടി ഗവർണർ ടി.രബിശങ്കർ പറഞ്ഞു.  അയ്യായിരത്തോളം വ്യാപാരികൾ ഇ–റുപ്പി ഉപയോഗിക്കുന്നുണ്ട്. 9 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. 5 ബാങ്കുകൾ കൂടി പൈലറ്റ് പദ്ധതിയുടെ ഭാഗമാകും. 

English Summary: Indian banking system won't be impacted by..: RBI chief

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.