ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിൽ ഗാസിയബാദിലെ കവിനഗറിൽ ജില്ലാക്കോടതി സമുച്ചയത്തിൽ കടന്നുകയറിയ പുലിയുടെ ആക്രമണത്തിൽ അഭിഭാഷകർ അടക്കം 14 പേർക്കു പരുക്കേറ്റു. 4 മണിക്കൂർ നീണ്ട പരിഭ്രാന്തിക്കൊടുവിൽ പുലിയെ വനംവകുപ്പ് അധികൃതർ കൂട്ടിലാക്കി.

വൈകിട്ടു 4 ന് ആണ് പുലി കോടതിസമുച്ചയത്തിന്റെ ഒന്നാം നിലയിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ജനങ്ങൾ പരക്കം പായാൻ തുടങ്ങി. അഭിഭാഷകർ മുറിക്കുള്ളിൽ കയറി കതകടച്ചു. ബഹളം കേട്ടു വിരണ്ടോടിയ പുലി കോടതി പരിസരത്തുള്ള ഷൂ നന്നാക്കുന്ന ആളെയും പൊലീസുകാരനെയും ആക്രമിച്ചു. ഒരു വടിയുമായി പുലിയെ ഓടിക്കാനെത്തിയ അഭിഭാഷകനും പരുക്കേറ്റു. ആകെ 5 അഭിഭാഷകർക്കാണു പരുക്കേറ്റത്.

EDS PLS TAKE NOTE OF THIS PTI PICK OF THE DAY ::: Ghaziabad: A leopard that entered the premises of Ghaziabad District Court, in Ghaziabad, Wednesday, Feb. 8, 2023. (PTI Photo)  (PTI02_08_2023_000312A)(PTI02_08_2023_000359A)
യുപിയിലെ ഗാസിയബാദിലെ കവിനഗറിൽ ജില്ലാക്കോടതി സമുച്ചയത്തിൽ കടന്നുകയറിയ പുലി.

വനം വകുപ്പ് അധികൃതർ മയക്കുവെടി വച്ചാണു പുലിയെ മെരുക്കിയത്. ഇതിനു മുൻപ് കോടതിവളപ്പിൽ നിന്നും പരിസരത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു.

 

 

English Summary: Leopard enters Ghaziabad Court, attacks many

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com