ബെംഗളൂരു ∙ റായ്ച്ചൂരിൽ 17 വയസ്സുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രീയൂണിവേഴ്സിറ്റി (പിയു) കോളജ് പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിയു കോളജ് പ്രിൻസിപ്പൽ രമേഷാണ് അറസ്റ്റിലായത്.
കഴിഞ്ഞ 10ന് രാത്രി വിദ്യാർഥിനിയെ പ്രിൻസിപ്പലിന്റെ മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കൊലപ്പെടുത്തി കോളജ് ഹോസ്റ്റലിൽ കെട്ടിത്തൂക്കിയ ശേഷം ഒളിവിൽ പോയെന്നാണ് കേസ്.
English Summary: Principal arrested for raping, killing student in Karnataka