ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിലും നിയമസഭകളിലും ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നിർബന്ധമായും നടത്തേണ്ടതാണെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. 17–ാം ലോക്സഭ രൂപീകരിച്ച് 4 വർഷമാകാറായിട്ടും ഡപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുത്തിട്ടില്ല. 

ലോക്സഭയിലും 5 നിയമസഭകളിലും ഡപ്യൂട്ടി സ്പീക്കർമാരെ നിയമിക്കാത്തതിനെതിരെയുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. വിഷയത്തിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്രത്തിനും യുപി, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കും കോടതി നിർദേശം നൽകി. ഹർജിയിൽ പരാമർശിക്കാത്ത മണിപ്പുരിലും ഡപ്യൂട്ടി സ്പീക്കറില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷക പറഞ്ഞു. 

ലോക്സഭ രൂപീകരിച്ചാൽ ഭരണഘടനയുടെ 93–ാം വകുപ്പു പ്രകാരം കഴിവതും വേഗം സ്പീക്കറെയും ഡപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുത്തിരിക്കണമെന്നു ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. 178–ാം വകുപ്പനുസരിച്ച് നിയമസഭകൾക്കും ഇതു ബാധകമാണെന്നും ചൂണ്ടിക്കാട്ടി.

English Summary : Deputy speaker election compulsory at Loksabha and Legislative assemblies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com