ADVERTISEMENT

മുകുൾ സാങ്മ എന്ന മെഡിക്കൽ ഡോക്ടർക്ക് തിരഞ്ഞെടുപ്പ് കുടുംബ കാര്യമാണ്. മുകുൾ സാങ്മ, ഭാര്യ ഡിക്കാൻചി ഷിര, മകൾ മിയാനി ഷിര, അനുജൻ സെനിത്ത് സാങ്മ എന്നിവർ ഇത്തവണയും മത്സരരംഗത്തുണ്ട്. കോൺഗ്രസ് സ്ഥാനാർഥിയായി കഴിഞ്ഞ തവണ ജയിച്ച ഈ 4 പേരും ഇത്തവണ തൃണമൂൽ ടിക്കറ്റിലാണ് മത്സരിക്കുന്നത്. ഇത്തവണ മത്സരം തൃണമൂൽ കോൺഗ്രസും മറ്റു പാർട്ടികളും തമ്മിലാണെന്ന് 2 തവണ മേഘാലയ മുഖ്യമന്ത്രിയായിരുന്ന മുകുൾ സാങ്മ ‘മനോരമ’യോട് പറഞ്ഞു. ഗാരോ ഹിൽസിലെ 2 മണ്ഡലങ്ങളിലാണ് സാങ്മ മത്സരിക്കുന്നത്.

∙എന്തുകൊണ്ട് കോൺഗ്രസ് വിട്ടു തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്നു?

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ് ആയിരുന്നു. പക്ഷേ, മതനിരപേക്ഷ പാർട്ടികളെ ഒന്നിച്ചുനിർത്തി സർക്കാർ രൂപീകരിക്കാനുള്ള സഹായം കേന്ദ്ര നേതൃത്വത്തിൽ നിന്നു ലഭിച്ചില്ല. ബംഗാൾ തിരഞ്ഞെടുപ്പിനു ശേഷമാണ് ടിഎംസിയിൽ ചേരാൻ തീരുമാനിച്ചത്. ബിജെപിയുടെ വിഭാഗീയ രാഷ്ട്രീയത്തിനുള്ള മറുപടിയാണ് തൃണമൂൽ കോൺഗ്രസ്.

∙ ടിഎംസിയുടെ സാധ്യതകൾ എത്രത്തോളം? 

ബംഗാളിനു പുറത്ത് തൃണമൂൽ ആദ്യം സർക്കാർ ഉണ്ടാക്കുക മേഘാലയയിലായിരിക്കും. കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. പൊതുയോഗങ്ങളിൽ നിന്ന് ജനങ്ങളുടെ പിന്തുണ നേരിട്ടു മനസ്സിലാക്കാം.

∙ തൃണമൂൽ കോൺഗ്രസ് പുറത്തുനിന്നുള്ളവരുടെ പാർട്ടിയാണ് എന്നാണ് എൻപിപിയും കൊൺറാഡ് സാങ്മയും പറയുന്നത് ?

തൃണമൂൽ വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ദേശീയ പാർട്ടിയാണ്. ഇപ്പോഴത്തെ സർക്കാർ ഡൽഹിയിൽനിന്നും ഗുവാഹത്തിയിൽനിന്നുമുള്ള ഉത്തരവ് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. മേഘാലയയിലെ വിവിധ ഗോത്രവിഭാഗങ്ങളെയും ഇതരവിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു സർക്കാരായിരിക്കും തൃണമൂൽ രൂപീകരിക്കുക.

English Summary : Trinamool Congress reply to BJP in Meghalaya says Mukul Sangama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com