കേരളത്തിൽ നഗരങ്ങളിൽ തൊഴിലില്ലായ്മ കുറഞ്ഞു; ദേശീയ നിരക്ക് 7.2%; കേരളത്തിൽ 8.9%

unemployment
പ്രതീകാത്മക ചിത്രം.
SHARE

ന്യൂഡൽഹി ∙ കേരളത്തിലെ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 8.9 ശതമാനമായി കുറഞ്ഞു. ഒക്ടോബർ–ഡിസംബർ കാലയളവിലെ കണക്കാണിത്. ഇതിനു മുൻപുള്ള 2 ത്രൈമാസങ്ങളിലും നിരക്ക് 12.5 ശതമാനമായിരുന്നു. 

ഇവിടങ്ങളിൽ പുരുഷൻമാരുടെ തൊഴിലില്ലായ്മ 7.1%, സ്ത്രീകളുടേത് 12.8% എന്നിങ്ങനെയാണ്. ജൂലൈ–സെപ്റ്റംബർ കാലയളവിൽ ഇത് യഥാക്രമം 10.2%,17.4% എന്നിങ്ങനെയായിരുന്നു.

രാജ്യത്തെ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമാണ്. ജൂലൈ–സെപ്റ്റംബർ കാലയളവിലും 7.2 ശതമാനമായിരുന്നു. ഏപ്രിൽ–ജൂൺ കാലയളവിൽ ഇത് 7.6 ശതമാനവും അതിനു മുൻപ് 8.2 ശതമാനവുമായിരുന്നു.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റേതാണ് കണക്ക്. തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ രാജസ്ഥാനിലും (13.7%) ജമ്മു കശ്മീരിലുമാണ് (13.5%). കുറവ് ഗുജറാത്തിലാണ് (3.2%).കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലെ നിരക്ക്: തമിഴ്നാട് (6.8%), കർണാടക (4.8%), ആന്ധ്രപ്രദേശ് (8.7%). നഗരമേഖല കേന്ദ്രീകരിച്ചുള്ള കണക്കാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നത്. 

English Summary: Unemployment rate in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA