ADVERTISEMENT

മുംബൈ ∙ കൃഷിക്ക് ചെലവായ പണംപോലും തിരികെ ലഭിക്കില്ലെന്ന സങ്കടത്തിൽ, വിളവെടുക്കാനിരുന്ന 20 ടൺ സവാള മഹാരാഷ്ട്രയിലെ കർഷകൻ ട്രാക്ടർ ഉപയോഗിച്ച് ഉഴുതു മറിച്ചു നശിപ്പിച്ചു. നാസിക്കിലെ നിഫാഡ് താലൂക്കിലെ സുനിൽ ബോർഗുഡെ എന്ന യുവകർഷകനാണു കൃഷി നശിപ്പിച്ചത്.

കൃഷി ചെയ്യാൻ ഒന്നരലക്ഷം രൂപ ചെലവായെന്നും വിളവെടുപ്പിൽ അതിന്റെ പകുതിപോലും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ മഹാരാഷ്ട്രയിലെ സോലാപുരിൽ 512 കിലോഗ്രാം സവാള വിറ്റ കർഷകന് ചെലവെല്ലാം കഴിഞ്ഞ് വെറും 2 രൂപയാണ് മിച്ചമായി ലഭിച്ചത്.

 

English Summary: Farmers in tears as onion prices crash across Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com