ADVERTISEMENT

കൊൽക്കത്ത ∙ നാഗാലാൻഡിൽ എൻഡിപിപി -ബിജെപി സഖ്യത്തിന്റേത് അനായാസ വിജയം. 60 സീറ്റിലും മത്സരിച്ച ഏക മുന്നണി സുസ്ഥിരമായ സർക്കാരും വികസനവും എന്ന മുദ്രാവാക്യവുമായാണ് വോട്ട് തേടിയത്. 37 സീറ്റുകളിൽ ജയിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്താൻ കഴിഞ്ഞിരുന്നില്ല.

പാർട്ടിക്കും ആശയങ്ങൾക്കുമപ്പുറം സ്ഥാനാർഥികളുടെ വ്യക്തിപരമായ സ്വാധീനത്തിന് നാഗാലാൻഡിൽ പ്രധാന്യമുണ്ട്. സംസ്ഥാനത്ത് വേരുകളില്ലാത്ത എൻസിപിയുടെ 7 സ്ഥാനാർഥികളുടെ വിജയം ഉദാഹരണം. റാംവിലാസ് പാസ്വാന്റെ  ലോക് ജനശക്തി പാർട്ടിക്കും റിപ്പബ്ലിക്കൻ പാർട്ടിക്കും 2 സീറ്റുകൾ വീതം ലഭിച്ചിട്ടുണ്ട്.

നാഗാലാൻഡിൽ നിലവിൽ പ്രതിപക്ഷമില്ല. പ്രതിപക്ഷ പാർട്ടിയായ എൻപിഎഫ് സർക്കാരിൽ ചേർന്നതിനെത്തുടർന്നാണ് അത്തരമൊരു സ്ഥിതിവിശേഷം ഉണ്ടായത്. നാഗാലാൻഡിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയായ എൻപിഎഫിന് ഇത്തവണ ലഭിച്ചത് 2 സീറ്റ് മാത്രമാണ്. 26 സീറ്റുകളുമായി കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു എൻപിഎഫ്.  

കഴിഞ്ഞ തവണ ലഭിച്ച 12 സീറ്റാണ് ബിജെപി ഇത്തവണയും നേടിയത്. മുഖ്യമന്ത്രി നെയ്ഫ്യു റിയോ നയിക്കുന്ന എൻഡിപിപി 25 സീറ്റിൽ ജയിച്ചു. കഴിഞ്ഞ തവണ 18 സീറ്റായിരുന്നു കിട്ടിയത്. എൻപിഎഫ് പിളർത്തിയാണ് റിയോ പുതിയ പാർട്ടിയുണ്ടാക്കി ബിജെപിയുമായി കൈകോർത്തിരുന്നത്. 2 സീറ്റുണ്ടായിരുന്ന കോൺറാഡ് സാങ്മയുടെ എൻപിപി ഇത്തവണ 5 സീറ്റ് നേടി.

English Summary: Nagaland election 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com