ADVERTISEMENT

കൊഹിമ ∙ നാഗാലാൻഡ് നിയമസഭ നാണക്കേടിന്റെ ചരിത്രം തിരുത്തി. സൽഹൗതുവാനോ കർസ്, ഹെകാനി ജകാലു എന്നീ വനിതകളുടെ വിജയം പുതിയ ചരിത്രമായി. 60 വർഷം മുൻപ് രൂപീകരിച്ച സംസ്ഥാനത്ത് 12 നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും 60 അംഗ സഭയിലേക്ക് ഒരു വനിതയും ജയിച്ചുവന്നില്ല. 

സൽഹൗതുവോനുവോ ക്രൂസ്, ഹെകാനി ജഖാലു (Photo: Twitter/@RazouLuho)
സൽഹൗതുവോനുവോ ക്രൂസ്, ഹെകാനി ജഖാലു (Photo: Twitter/@RazouLuho)

ജനങ്ങൾ മനഃസ്ഥിതി മാറ്റണമെന്ന് മുഖ്യമന്ത്രി നെഫ്യൂ റിയോ തിരഞ്ഞെടുപ്പുവേളയിൽ അഭ്യർഥിച്ചിരുന്നു. റിയോയുടെ പാർട്ടിയായ എൻഡിപിപി അംഗങ്ങളാണ് ജയിച്ച ഇരുവരും. കർസ് (56) ഹോട്ടൽ ഉടമയാണ്. ഡൽഹി യൂണിവേഴ്സിറ്റി അധ്യാപികയാണ് ജകാലു (48). യുഎസിൽ നിന്ന് നിയമബിരുദം നേടിയ ജകാലു യൂത്ത്നെറ്റ് എന്ന സ്വന്തം സംഘടന വഴി 17 വർഷമായി സാമൂഹികസേവനം നടത്തുന്നു. കേന്ദ്ര സർക്കാരിന്റെ നാരി ശക്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 

നിയസഭയിലേക്ക് വനിത ആദ്യമാണെങ്കിലും 1977 ൽ റാനോ എം ഷായിസ സംസ്ഥാനത്തെ ഏക ലോക്സഭാ സീറ്റിൽ വിജയിച്ചിരുന്നു. കഴിഞ്ഞവർഷം എസ്.ഫാൻഗ്നൻ കോന്യാക് ബിജെപിയുടെ രാജ്യസഭാംഗവുമായി. പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, വിവാഹപ്രായം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ അടക്കമുള്ള കാര്യങ്ങളിൽ ദേശീയ ശരാശരിയെക്കാൾ മുകളിലാണ് നാഗാലാൻഡിന്റെ സ്ഥാനമെങ്കിലും വനിതകളെ തിരഞ്ഞെടുക്കാൻ ജനങ്ങൾ വിമുഖത കാട്ടിയിരുന്നു.

English Summary: Nagaland election result 2023, Special story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com