ത്രിപുര മോഡൽ സഖ്യം ദേശീയ തലത്തിലില്ല: യച്ചൂരി

Mail This Article
×
ന്യൂഡൽഹി ∙ ത്രിപുരയിൽ കോൺഗ്രസുമായുണ്ടാക്കിയ ധാരണ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിലുണ്ടാവില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. സഖ്യങ്ങൾ സംസ്ഥാനതലത്തിലാണു നടപ്പാക്കുക. ത്രിപുരയിൽ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാൻ ജനങ്ങൾക്കൊപ്പം നിന്നുള്ള പോരാട്ടം സിപിഎം തുടരുമെന്നും യച്ചൂരി പറഞ്ഞു.
English Summary: Sitaram Yechury on CPM - Congress alliance
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.