ADVERTISEMENT

ശ്രീനഗർ ∙ ലഷ്കറെ തയിബയുടെ നിഴൽസംഘടനയായ ദ് റസിസ്റ്റന്റ് ഫ്രണ്ട് (ടിആർഎഫ്) അംഗം ബസിത് അഹമ്മദ് റെഷിയുടെ കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള സ്വത്തുക്കൾ ദേശീയ അന്വേഷണ ഏജൻസി (എൻഐ എ) കണ്ടുകെട്ടി. ഒളിവിൽ കഴിയുന്ന അൽ ഉമർ മുജാഹിദീൻ നേതാവ് മുഷ്താഖ് അഹമ്മദ് സർഗറുടെ സ്വത്തുക്കൾ വ്യാഴാഴ്ച കണ്ടുകെട്ടിയതിന്റെ തുടർച്ചയായാണ് ഈ നടപടി. 

ഭീകരപ്രവർത്തന നിരോധനനിയമം (യുഎപിഎ) അനുസരിച്ച് ഭീകരരുടെ പട്ടികയിൽ പെടുത്തിയിട്ടുള്ള റെഷി പാക്കിസ്ഥാൻ കേന്ദ്രമാക്കിയാണു പ്രവർത്തിക്കുന്നത്. നിരോധിതസംഘടനയായ ഹിസ്ബുൽ മുജാഹിദീൻ അംഗമായിരുന്ന ഇയാൾ പിന്നീട് ടിആർഎഫിൽ ചേരുകയായിരുന്നു. 

Engish Summary : Terrorist asset seized 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com