ADVERTISEMENT

ന്യൂഡൽഹി ∙ 2003 ഡിസംബർ 22നു മുൻപു വിജ്ഞാപനം ചെയ്ത ഒഴിവുകളിൽ റിക്രൂട്ട് ചെയ്യപ്പെടുകയും നിലവിൽ പുതിയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) തുടരുകയും ചെയ്യുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കു പഴയ പെൻഷൻ പദ്ധതിയിലേക്കു (ഒപിഎസ്) മാറാൻ അവസരം. ഓഗസ്റ്റ് 31 വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. ഇതിനുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവർ പുതിയ പെൻഷൻ പദ്ധതിയിൽ തന്നെ തുടരുമെന്നും കേന്ദ്ര പഴ്സനേൽ മന്ത്രാലയം വ്യക്തമാക്കി.

2004 ജനുവരി മുതൽ കേന്ദ്ര സർവീസിൽ പ്രവേശിക്കുന്നവർക്കു പുതിയ പെൻഷൻ പദ്ധതി (പങ്കാളിത്ത പെൻഷൻ) നടപ്പാക്കുമെന്ന വിജ്ഞാപനം 2003 ഡിസംബർ 22നാണു കേന്ദ്രം പ്രസിദ്ധീകരിച്ചത്. ഇതിനു മുൻപു വിജ്ഞാപനം പുറപ്പെടുവിക്കുകയും 2004 ജനുവരി ഒന്നിനു ശേഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്തവർ നിലവിൽ പുതിയ പെൻഷൻ പദ്ധതിയുടെ ഭാഗമാണ്. 

Content Highlight: Vacancy notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com