ത്രിപുരയിൽ വീണ്ടും മണിക് സാഹ; സത്യപ്രതിജ്ഞ നാളെ

Tripura Chief Minister Manik Saha (PTI Photo)
മണിക് സാഹ പ്രവർത്തകർക്കൊപ്പം വിജയാഘോഷത്തിൽ. (PTI Photo)
SHARE

അഗർത്തല ∙ ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ നാളെ സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. ഇന്നലെ ഗവർണർ സത്യദേവ് നാരായൻ ആര്യയെ സന്ദർശിച്ച അദ്ദേഹം പുതിയ മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ തുടങ്ങിയവർ പങ്കെടുക്കുമെന്നാണു സൂചന.

ഇന്നലെ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിൽ ഏകകണ്ഠമായാണു മണിക് സാഹയുടെ പേര് അംഗീകരിച്ചതെന്നു പാർട്ടി വക്താവ് അറിയിച്ചു. മണിക് സാഹയെ കേന്ദ്രമന്ത്രിയാക്കി പകരം കേന്ദ്രത്തിൽനിന്നു പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കുമെന്നു നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. 

തിരഞ്ഞെടുപ്പിന് 9 മാസം മുൻപാണ് ബിപ്ലവ് കുമാർ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു കൊണ്ടുവന്നത്. കോൺഗ്രസിൽനിന്നു സമീപകാലത്തു ബിജെപിയിലെത്തിയ മണിക് സാഹയെ മാറ്റണമെന്നു പാർട്ടിയിലെ ഒരു വിഭാഗം വാദിച്ച സാഹചര്യത്തിൽ കൂടിയാലോചനകൾക്കു നേതൃത്വം നൽകാൻ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ സംസ്ഥാനത്ത് എത്തിയിരുന്നു. കേന്ദ്ര മന്ത്രി അമിത് ഷായുമായും ശർമ ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.

English Summary: Manik Saha set to become Tripura CM again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗോപാംഗനേ...

MORE VIDEOS