ADVERTISEMENT

ന്യൂഡൽഹി ∙ ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും നേർക്കു നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച ഹർജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ജാർഖണ്ഡ് സ‍ർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചു. ബിഹാർ, ഛത്തീസ്ഗഡ്, ഒഡീഷ, കർണാടക, മധ്യപ്രദേശ്, യുപി സർക്കാരുകൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. 

ബെംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോയും നാഷനൽ സോളിഡാരിറ്റി ഫോറം, ഇവാൻജലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യയും ആണ് ഹർജി നൽകിയത്. ആരോപണം തെറ്റാണെന്നു കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.

English Summary : Supreme Court directs Jarkhand government to give report on attack against Christian community

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com