ഒരു വർഷത്തിനുള്ളിൽ ഭൂമിക്ക് ആധാർ

Aadhaar
SHARE

ന്യൂഡൽഹി ∙ ഭൂമിയുടെ ആധാർ നമ്പർ എന്നു വിശേഷിപ്പിക്കുന്ന യുണീക് ലാൻഡ് പാഴ്സൽ ഐഡന്റിഫിക്കേഷൻ നമ്പർ (യുഎൽപിഐഎൻ) നൽകുന്ന രീതി എല്ലാ വില്ലേജുകളിലും 2024 മാർച്ച് 31ന് മുൻപ് പൂർത്തിയാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. 

ഓരോ സ്ഥലത്തിനും 14 അക്ക ഐഡി നൽകുന്നതാണ് യുഎൽപിഐഎൻ പദ്ധതി. ഈ നമ്പർ ഉപയോഗിച്ച് രാജ്യത്തെ എല്ലായിടത്തുമുള്ള ഭൂമി സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കുകയാണ് ലക്ഷ്യം. 9.026 കോടി യുഎൽപിഐഎൻ വെറും ഒരു വർഷത്തിനുള്ളിൽ ജനറേറ്റ് ചെയ്തു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ചെറിയ തോതിൽ മാത്രമാണ് പദ്ധതി ആരംഭിച്ചത്. 

കൂട്ടായ ഉടമസ്ഥാവകാശം (കമ്യൂണിറ്റി ലാൻഡ് ഓണർഷിപ്) നിലനിൽക്കുന്ന മേഘാലയ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. 

പദ്ധതി തുടങ്ങാത്ത സംസ്ഥാനങ്ങളിൽ അടുത്ത ഒരു മാസത്തിനുള്ളിൽ ആരംഭിക്കാനാണ് കേന്ദ്ര ലാൻഡ് റവന്യു വകുപ്പിന്റെ നിർദേശം. 

ഹോസ്ദുർഗ്, പത്തനാപുരം എന്നിവിടങ്ങളിൽ ഓരോ വില്ലേജുകളിൽ യുഎൽപിഐഎൻ നടപ്പാക്കിത്തുടങ്ങിയെന്നാണു കേന്ദ്ര ലാൻഡ് റവന്യു പോർട്ടൽ വ്യക്തമാക്കുന്നത്.

ഭൂമിയിടപാടുകൾക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് യുഎൽപിഐഎൻ നടപ്പാക്കുന്നത്. ഈ നമ്പറായിരിക്കും എല്ലാത്തരം ഭൂമിയിടപാടുകൾക്കും അടിസ്ഥാനം.

English Summary: Bhu-Aadhaar to bring about transparency in land dealings

വായ്പാ വിവരവും  ബന്ധിപ്പിക്കും

ഭൂമിയുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പലതരം ഡേറ്റ ഈ നമ്പറുമായി ബന്ധിപ്പിക്കും. ഭൂമി ഈട് വച്ച് വായ്പയെടുത്തിട്ടുണ്ടെങ്കിൽ അക്കാര്യവും ഈ നമ്പറിലേക്കു ബന്ധിപ്പിക്കും. ചുരുക്കത്തിൽ ഒരു ഭൂമി ഉപയോഗിച്ച് വ്യത്യസ്ത വായ്പകളെടുക്കുന്ന രീതിയും നിലയ്ക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. യുഎൽപിഐഎൻ നമ്പറിൽ അതിന്റെ ഉടമയുടെ വിവരം അടക്കം ലഭ്യമായിരിക്കും.

English Summary: Aadhaar for land

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.