ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 800 കടന്നു. 126 ദിവസത്തിനു ശേഷമാണ് ഈ വർധന. 76 സാംപിളുകളിൽ പുതിയ കോവിഡ് വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്.

ശനിയാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 5,389 ആണ്. മഹാരാഷ്ട്രയിൽ മാത്രം 1,000 കടന്നു. 

പുതിയ സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പു നിർദേശിച്ചു. കഴിഞ്ഞ നവംബർ 14ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് സജീവ കേസുകളുടെ എണ്ണം 1000 കവിയുന്നത്. പുണെയിലാണ് ഏറ്റവും കൂടുതൽ സജീവ കേസുകൾ ഉള്ളത്– 312. മുംബൈയിൽ 200, താനെയിൽ 172. 

ഇതിനിടെ, കോവിഡ് വകഭേദമായ എക്സ്ബിബി.1.16 വൈറസിന്റെ സാന്നിധ്യം കർണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡൽഹി (5) ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചു. കഴിഞ്ഞ ജനുവരി ഒന്നിനാണ് ഇത് ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് ഇപ്പോൾ വ്യാപിക്കാൻ കാരണം ഈ വകഭേദമാണെന്ന് സംശയിക്കുന്നു.

 

കൊറോണ വൈറസ്: പുതിയ വെളിപ്പെടുത്തലുമായി ഗവേഷകർ

ബെയ്ജിങ് ∙ കൊറോണ വൈറസ് മ‍ൃഗങ്ങളിൽനിന്നാണു മനുഷ്യരിലേക്കു പകർന്നതെന്നതെന്ന കണ്ടെത്തലുമായി ഒരു സംഘം ഗവേഷകർ. കോവി‍ഡ് ആദ്യം കണ്ടെത്തിയ ചൈനയിലെ വുഹാനു സമീപമുള്ള ചന്തയിൽ നിന്നു ശേഖരിച്ച സാംപിളുകളിൽ ഒരു റാക്കൂൺ നായയുടെ (ഒരിനം കരടി) ഡിഎൻഎയിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണു വെളിപ്പെടുത്തൽ. 

കൊറോണ വൈറസ് പടർന്നത് ചൈനയിലെ പരീക്ഷണശാലയിൽ നിന്നാണെന്നു നേരത്തേ വാദമുണ്ടായിരുന്നു. ഒട്ടേറെ പരീക്ഷണശാലകൾ പ്രവർത്തിക്കുന്നതിനു സമീപമാണ് ചന്തയെന്നും വൈറസ്  പരീക്ഷണശാലയിൽനിന്ന് ചോർന്ന് മൃഗങ്ങളിലെത്തിയതാകാം എന്നും വാദമുണ്ട്. രോമത്തിനും മാംസത്തിനുമായി വളർത്തുന്നവയാണ് റാക്കൂൺ നായകൾ.

 

English Summary: Covid cases increasing in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com