2.5 കോടി കർഷകർക്ക് ചെറുധാന്യ ദൗത്യം അനുഗ്രഹമാകും: മോദി

PTI03_18_2023_000135B
ഡൽഹിയിൽ നടന്ന ആഗോള ചെറുധാന്യ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുതിർന്ന കർഷക ഷാൾ അണിയിച്ചപ്പോൾ.
SHARE

ന്യൂഡൽഹി ∙ ഇന്ത്യയുടെ സമഗ്ര വികസനത്തിന്റെ പ്രതീകമായി ചെറുധാന്യങ്ങൾ മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2 ദിവസത്തെ ആഗോള ചെറുധാന്യ  സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീടുകളിൽ ഒരാളുടെ പ്രതിമാസ ചെറുധാന്യ ഉപഭോഗം 3 കിലോഗ്രാമിൽ നിന്ന് 14 കിലോഗ്രാമായി വർധിച്ചതായി മോദി പറഞ്ഞു. ചെറുധാന്യങ്ങളുടെ ഉപയോഗം ഗ്രാമങ്ങളുടെ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇന്ത്യയുടെ ചെറുധാന്യ ദൗത്യം ഇവ ഉൽപാദിപ്പിക്കുന്ന 2.5 കോടി കർഷകർക്ക് അനുഗ്രഹമാകും. ഐസിഎആറിന്റെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസർചിനെ മികവിന്റെ ആഗോള കേന്ദ്രമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രദർശനത്തിനും ഉൽപന്നങ്ങൾ വാങ്ങാനും വിൽക്കാനുമായി സജ്ജീകരിച്ച പ്രത്യേക പവിലിയൻ പ്രധാനമന്ത്രി സന്ദർശിച്ചു. സ്മരണികാ സ്റ്റാംപ്, നാണയം എന്നിവ പുറത്തിറക്കി. ഇന്ത്യൻ ചെറുധാന്യ സ്റ്റാർട്ടപ്പുകളുടെ സംഗ്രഹവും ചെറുധാന്യ നിലവാരത്തെക്കുറ‌ിച്ചുള്ള പുസ്തകവും ഡിജിറ്റലായി പുറത്തിറക്കി.

2 ദിവസത്തെ ആഗോള സമ്മേളനത്തിൽ ചെറുധാന്യങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ നടക്കും.

English Summary: Narendra Modi to inaugurate the Global Millets Conference

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.