ADVERTISEMENT

കൊൽക്കത്ത ∙ ത്രിപുരയിൽ നിയമസഭാ സ്പീക്കർ സ്ഥാനത്തേക്കു തിപ്ര മോത്ത, സിപിഎം, കോൺഗ്രസ് സംയുക്ത സ്ഥാനാർഥി മത്സരിക്കും. കോൺഗ്രസിന്റെ മുതിർന്ന എംഎൽഎ ഗോപാൽ ചന്ദ്ര റോയ് ആണു സംയുക്ത സ്ഥാനാർഥി. പ്രതിപക്ഷപാർട്ടികളിൽ കോൺഗ്രസിനാണ് ഏറ്റവും കുറച്ചു സീറ്റെങ്കിലും സ്പീക്കർ പദവിയിൽ മത്സരിക്കാൻ കോൺഗ്രസിനു പിന്തുണ നൽകുകയായിരുന്നു മറ്റു പാർട്ടികൾ.

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 32 സീറ്റും സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. 13 സീറ്റിൽ ജയിച്ച തിപ്ര മോത്തയാണ് പ്രധാന പ്രതിപക്ഷം. സിപിഎം 11 സീറ്റിലും കോൺഗ്രസ് 3 സീറ്റിലും ജയിച്ചു.

പ്രതിമാ ഭൗമിക് എംഎൽഎ സ്ഥാനം രാജിവച്ചതോടെ നിലവിൽ ബിജെപിക്ക് 31 സീറ്റ് മാത്രമാണുള്ളത്. കേന്ദ്ര സഹമന്ത്രി കൂടിയായ പ്രതിമ എംപി സ്ഥാനം രാജിവയ്ക്കാതെയാണു നിയമസഭയിൽ മത്സരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരെ പരിഗണിച്ചിരുന്നെങ്കിലും അവസാനനിമിഷം മണിക് സാഹയെ വീണ്ടും  തീരുമാനിക്കുകയായിരുന്നു. 24 നാണു പുതിയ സ്പീക്കർ സ്ഥാനമേൽക്കുക.

ഭരണമാറ്റത്തിനാണു ജനങ്ങൾ വോട്ടു ചെയ്തതെന്നും ബിജെപിക്കു ലഭിച്ച വോട്ടുവിഹിതം 40 ശതമാനത്തിൽ താഴെയാണെന്നും കോൺഗ്രസ് പ്രസിഡന്റ് ബിരാജിത് സിൻഹ പറഞ്ഞു. 60 % ജനങ്ങൾ ബിജെപിക്ക് എതിരെയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

English Summary : Combined opposition to field congress mla as speaker candidate in Tripura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com