ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂല സംഘടനകളുമായി ബന്ധമുള്ള 12 പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രാജ്യത്ത് ആക്രമണങ്ങൾ അഴിച്ചുവിടാൻ ഭീകരരുമായി ചേർന്ന് ഗുണ്ടാ സംഘങ്ങൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസാണ് എൻഐഎ അന്വേഷിക്കുന്നത്. ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ഗുണ്ടാ സംഘങ്ങളിലുള്ളവരെ എൻഐഎ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. വിശദ അന്വേഷണത്തിലാണ് ഇവർക്ക് ഖലിസ്ഥാൻ അനുകൂല സംഘടനകളുമായും ബന്ധമുണ്ടെന്നു വ്യക്തമായത്. പ്രമുഖ വ്യക്തികൾ, ബിസിനസുകാർ എന്നിവരിൽ നിന്നു പണം തട്ടാനും കൊലപ്പെടുത്താനും ഗുണ്ടാ സംഘങ്ങൾ പദ്ധതിയിട്ടുവെന്ന് എൻഐഎ ചൂണ്ടിക്കാട്ടി.
English Summary : NIA charge sheet against 12 persons