ന്യൂഡൽഹി ∙ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. ഇന്നലെ രാത്രി 10.20ന് അനുഭവപ്പെട്ട ചലനം 3 സെക്കൻഡ് നീണ്ടുനിന്നു. ജനങ്ങൾ വീടുവിട്ടു പുറത്തേക്കോടി. ഉത്തരേന്ത്യ മുഴുവൻ പ്രകമ്പനമുണ്ടായി.
വടക്കൻ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മലനിരകളിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 6.6 തീവ്രത രേഖപ്പെടുത്തി. പാക്കിസ്ഥാനിലും സമീപമേഖലകളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വടക്കൻ പാക്കിസ്ഥാനിലെ സ്വാത് ജില്ലയിൽ മതിൽ ഇടിഞ്ഞു വീണു 13 വയസ്സുള്ള ബാലിക മരിച്ചു.
English Summary: Earthquake Tremors Felt In Delhi, Neighbouring Cities