ADVERTISEMENT

റാഞ്ചി ∙ ജാർഖണ്ഡിൽ പൊലീസുകാരുടെ ചവിട്ടേറ്റ് 4 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. ഒരു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പുലർച്ചെ മൂന്നരയോടെ വീട് ചവിട്ടിത്തുറന്ന് അകത്തുകയറി തിരച്ചിൽ നടത്തുന്നതിനിടെ പൊലീസുകാർ ഉറങ്ങിക്കിടന്ന കുഞ്ഞിനെ ചവിട്ടി എന്നാണ് ആരോപണം. 

ചവിട്ടേറ്റതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതിനെ തുടർന്ന് 2 ഓഫിസർമാരടക്കം 6 പൊലീസുകാർക്കെതിരെ കേസെടുത്തു. 5 പേരെ സസ്പെൻഡ് ചെയ്തു. അന്വേഷണത്തിന് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉത്തരവിട്ടു.

ഗിരിദിഹ് ജില്ലയിൽ കോഷോഡിങ്കി ഗ്രാമത്തിലാണ് ഭൂഷൺ പാണ്ഡെയുടെ വീട്ടിൽ പുലർച്ചെ പൊലീസെത്തിയത്. പാണ്ഡെയ്ക്കും മറ്റൊരാൾക്കും എതിരെ ജാമ്യമില്ലാ വാറന്റ് ഉണ്ടായിരുന്നു.  

പൊലീസെത്തിയപ്പോൾ വീട്ടിലെ മുതിർന്നവർ ഓടിപ്പോയി. പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ തറയിൽ ഉറങ്ങിക്കിടന്ന പേരക്കുട്ടിക്ക് ബൂട്ടുകൊണ്ടുള്ള ചവിട്ടേറ്റെന്ന് ഭൂഷൺ പാണ്ഡെ പറയുന്നു. ചവിട്ടേറ്റാണ് കുഞ്ഞ് മരിച്ചതെന്ന് അമ്മ നേഹ കുമാരിയും പറഞ്ഞു. 

 

English Summary: Newborn dies during police raid in Jharkhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com