ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിലെ നികുതി ആനുകൂല്യം നിർത്തുന്നു

tax-representational
SHARE

ന്യൂഡൽഹി∙ 3 വർഷത്തിലധികം കാലാവധിയുള്ള ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾക്കുണ്ടായിരുന്ന നികുതി ഘടനയിലെ ആനുകൂല്യം ഏപ്രിൽ 1 മുതൽ ഇല്ലാതാകുന്നു. ഇതുസംബന്ധിച്ച ഭേദഗതിയടക്കം ഉൾപ്പെടുത്തി ധനബിൽ ലോക്സഭ പാസാക്കി. ദീർഘകാല ഡെറ്റ് ഫണ്ട് നിക്ഷേപകർക്കു പണപ്പെരുപ്പവുമായി തട്ടിച്ചുള്ള ഇൻഡക്സേഷനിലൂടെ ലഭിക്കുന്ന നികുതി ആനുകൂല്യം ഇനി ലഭിക്കില്ല. ചുരുക്കത്തിൽ ബാങ്കിലെ സ്ഥിര നിക്ഷേപത്തിന്റെ അതേ ഗണത്തിലേക്ക് ഡെറ്റ് ഫണ്ടുകളുമെത്തും. ഏപ്രിൽ ഒന്നിനു ശേഷമുള്ള നിക്ഷേപങ്ങൾക്കാണ് ഇതു ബാധകമാവുക. 

നിലവിൽ, 3 വർഷത്തിനു മുകളിലുള്ള ഡെറ്റ് ഫണ്ട് നിക്ഷേപത്തിൽനിന്നു ലഭിക്കുന്ന ലാഭത്തിനു നികുതി കണക്കാക്കുന്നത് നിക്ഷേപം നടത്തിയതും പിൻവലിച്ചതുമായ വർഷങ്ങളിലെ പണപ്പെരുപ്പവുമായി തട്ടിച്ചാണ് (ഇൻഡക്സേഷൻ). ഇക്കാരണത്താൽ നികുതി ബാധ്യത കുറവായിരുന്നു. 

English Summary: Tax benefit on debt mutual fund removed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.