തിപ്ര മോത്ത വിട്ടുനിന്നു, ത്രിപുരയിൽ ബിജെപി സ്പീക്കർ

biswa-bandhu-sen
ബിശ്വ ബന്ധു സെൻ (Photo: Twitter)
SHARE

കൊൽക്കത ്ത∙ ത്രിപുര നിയമസഭാ സ്പീക്കറായി ബിജെപി എംഎൽഎ ബിശ്വ ബന്ധു സെൻ തിരഞ്ഞെടുക്കപ്പെട്ടു. സെന്നിന് 32 വോട്ട് ലഭിച്ചപ്പോൾ പ്രതിപക്ഷ സംയുക്ത സ്ഥാനാർഥിയും കോൺഗ്രസ് എംഎൽഎയുമായ ഗോപാൽ ചന്ദ്ര റോയിക്ക് 14 വോട്ട് ലഭിച്ചു. സിപിഎം-കോൺഗ്രസ് സംയുക്ത സ്ഥാനാർഥിക്കു പിന്തുണ നൽകിയിരുന്ന തിപ്ര മോത്ത അവസാന നിമിഷം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. കഴിഞ്ഞ നിയമസഭയിൽ ഡപ്യൂട്ടി സ്പീക്കറായിരുന്ന സെൻ മുൻ കോൺഗ്രസ് നേതാവാണ്.

വിശാല തിപ്ര ലാൻഡ് എന്ന ആവശ്യം പഠിക്കുന്നതിനായി പ്രത്യേക മധ്യസ്ഥനെ നിയമിക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തെത്തുടർന്നാണ് തിപ്ര മോത്ത പിൻമാറിയത്. ഡൽഹിയിലെത്തിയ തിപ്ര മോത്ത തലവൻ പ്രദ്യോത് മാണിക്യ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തന്ത്രജ്ഞനായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി ചർച്ച നടത്തി. ഈ മാസം 27നകം ഇരു കൂട്ടർ സ്വീകാര്യനായ മധ്യസ്ഥനെ കേന്ദ്രം നിയമിക്കും. ഗോത്ര മേഖലകൾ ഉൾപ്പെടുത്തി പ്രത്യേക സംസ്ഥാനം വേണമെന്നാണ് തിപ്ര മോത്തയുടെ ആവശ്യം. ഗോപാൽ ചന്ദ്ര റോയിയുടെ നാമനിർദേശപത്രികയിൽ ഒപ്പിട്ടത് തിപ്ര മോത്ത നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായ അനിമേഷ് ദേബ് ബർമൻ ആയിരുന്നു.

English Summary : BJP speaker in Tripura

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.