കോവിഡ് വീണ്ടും കൂടി; ഡൽഹി ആശുപത്രികളിൽ ഇന്നു മോക് ഡ്രിൽ

Covid test
SHARE

ന്യൂഡൽഹി ∙ ഒറ്റദിവസം 1590 കേസുകൾ റിപ്പോർട്ട് ചെയ്ത് ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ 146 ദിവസത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിലെത്തി. സജീവകേസുകളു‍ടെ എണ്ണം 8,601 ആയി ഉയർന്നു. കർണാടക, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.23 ശതമാനവും ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തയാറെടുപ്പ് വിലയിരുത്താൻ ഇന്നു ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ മോക് ഡ്രിൽ സംഘടിപ്പിക്കുന്നുണ്ട്. ഡൽഹിയിൽ മാത്രം 152 കോവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. 

എച്ച്1എൻ1 ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസ രോഗങ്ങളും കോവിഡും വ്യാപകമായി ഉള്ളതിനാൽ പരിശോധന കർശനമാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കു കത്തയച്ചിട്ടുണ്ട്. ഇവയ്ക്കു രണ്ടിനും സമാന രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ കൂടുതൽ ജാഗ്രത വേണമെന്നും മുന്നറിയിപ്പു നൽകുന്നു. 

English Summary: India records 1,590 fresh covid  cases

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA