പഴയ മോദി ട്വീറ്റിൽ കുടുങ്ങി ഖുഷ്ബു; അന്നത്തെ‌ സ്വരമെന്ന് മറുപടി

khushbu-modi
ഖുശ്ബു സുന്ദർ, നരേന്ദ്ര മോദി
SHARE

ബെംഗളൂരു ∙ ബിജെപി നേതാവായ നടി ഖുഷ്ബു സുന്ദറിന്റെ മോദി പരാമർശമുള്ള 2018 ലെ ട്വീറ്റ് പൊങ്ങിവന്നതു ചർച്ചയായി. ‘മോദിയുടെ അർഥം ഇനി അഴിമതിയെന്നു മാറ്റാം’ എന്നാണു ട്വീറ്റിലുള്ളത്. അന്നത്തെ പാർട്ടി നേതാവിന്റെ ഭാഷയിലുളളതായിരുന്നു അത് എന്നു ന്യായീകരിച്ച ഖുഷ്ബു, പഴയ ട്വീറ്റ് കുത്തിപ്പൊക്കുന്നതു കോൺഗ്രസിന്റെ ആശയദാരിദ്ര്യമാണു വെളിപ്പെടുത്തുന്നതെന്നും കുറ്റപ്പെടുത്തി. 

ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവും ദേശീയ വനിത കമ്മിഷൻ അംഗവുമായ ഖുഷ്ബു 2020 ലാണു കോൺഗ്രസ് വിട്ടത്. മോദി പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെയാണ് ഖുഷ്ബുവിന്റെ ട്വീറ്റ് സമൂഹമാധ്യമത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ‘അന്നു ഞാൻ കോൺഗ്രസിലായിരുന്നു. പാർട്ടി വക്താവെന്ന നിലയിലുള്ള ജോലിയായിരുന്നു അത്’ – ഖുഷ്ബു പ്രതികരിച്ചു.

English Summary: Khushbu Sundar's old tweet viral as Rahul Gandhi convicted, disqualified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA