ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ ആദായനികുതി സ്കീമിൽ ഭാഗമാകുന്നവർക്ക് 7 ലക്ഷം രൂപയ്ക്ക് അൽപം മുകളിലാണു വരുമാനമെങ്കിലും അധിക തുകയ്ക്കു നികുതി നൽകേണ്ടതില്ല. ഇതുസംബന്ധിച്ച ഭേദഗതി കേന്ദ്രം ധന ബില്ലിൽ വരുത്തി. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

പുതിയ സ്കീമനുസരിച്ച് 7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിനു നികുതി നൽകേണ്ടതില്ല. എന്നാൽ അതിനു മുകളിലുള്ള ചെറിയ തുകയ്ക്കു പോലും ഉയർന്ന നികുതിബാധ്യത വരുന്ന സാഹചര്യമുണ്ടായിരുന്നു. വരുമാനം 7,00,100 രൂപയെങ്കിൽ 25,010 രൂപ നികുതി വരും. ഇതൊഴിവാക്കാനാണു ഭേദഗതി.

ഇതനുസരിച്ച് 7,27,777 രൂപ വരുമാനത്തിനു വരെ പുതിയ സ്കീമിൽ നികുതി ഒഴിവാകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. പഴയ സ്കീമിലുള്ളവർക്ക് ഈ ആനുകൂല്യം ലഭ്യമല്ല.

English Summary: New scheme limit in income tax raised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com