ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയതലത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്നും സംസ്ഥാനതലത്തിലുള്ള ധാരണകളാണു രൂപപ്പെടുകയെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. 

‘മൂന്നാം മുന്നണിക്കായുള്ള നീക്കങ്ങൾ ഫലം കാണില്ല. സംസ്ഥാനതലത്തിലുള്ള രാഷ്ട്രീയ ധാരണകളാണ് 1996 ലും 2004 ലും മുന്നണി സർക്കാരിനു രൂപം നൽകിയത്. 2024 ലും അതുതന്നെ സംഭവിക്കും. ആന്ധപ്രദേശിലെ ഉൾപാർട്ടി പോരിൽ ആരോപണവിധേയനായ ബി.വി.രാഘവുലു ഇപ്പോഴും പൊളിറ്റ് ബ്യൂറോ അംഗമാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കഴിഞ്ഞ ദിവസം ചേർന്ന പിബി യോഗം പരിഹരിച്ചു. ആന്ധ്രയിലെ ഉൾപാർട്ടി പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗങ്ങൾ പിബി കണ്ടെത്തിയിട്ടുണ്ട്. അവ ഉടൻ നടപ്പാക്കും’.

‘വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോയെന്നു നോക്കട്ടെ. രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയിൽ അപ്പീൽ സാധ്യത നിലനിൽക്കുന്നു. കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപിയും യുഡിഎഫും വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. ഇതിനു ജനങ്ങൾ മറുപടി നൽകും’ – യച്ചൂരി പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഏപ്രിൽ 27 മുതൽ 29 വരെ ഡൽഹിയിൽ നടക്കും. 

English Summary: Sitaram Yechury on Alliance in 2024 Lok Sabha Election
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com