ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി കൂടുതൽ തിരഞ്ഞെടുപ്പുകൾ ജയിക്കും തോറും പ്രതിപക്ഷത്തിന്റെ പ്രതിഷേധം കൂടുതൽ കടുക്കുമെന്നും ഏതു തലം വരെയും താഴുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണു പാർലമെന്റിനകത്തും പുറത്തും തുടരുന്ന പ്രതിപക്ഷ പ്രതിഷേധത്തെ മോദി വിമർശിച്ചത്. 

ഗുജറാത്ത് തിരഞ്ഞെടുപ്പു കാലത്തു തന്നെ താനിതു പറഞ്ഞിരുന്നതായി മോദി ചൂണ്ടിക്കാണിച്ചുവെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ബിജെപി അംഗങ്ങൾ ഇതിൽ വീഴാതെ വികസന–ക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മോദി പറഞ്ഞു. 

പാർട്ടിയുടെ സ്ഥാപക ദിനമായ ഏപ്രിൽ 6 മുതൽ അംബേദ്കർ ജന്മദിനമായ ഏപ്രിൽ 14 വരെ സാമൂഹിക നീതിക്കുവേണ്ടി പ്രവർത്തിക്കണമെന്നു മോദി ആഹ്വാനം ചെയ്തു. മേയ് 15 മുതൽ ഒരു മാസം അതതു മണ്ഡലങ്ങളിൽ കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പ്രചരിപ്പിക്കണം.

രണ്ടാം മോദി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ ആ സമയത്താണ്. ഭൂമി സംരക്ഷണ പ്രവർത്തനങ്ങളും നടത്തണം. പുതിയ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കാൻ അതതു മേഖലകളിലെ വിദഗ്ധരുടെ സേവനം തേടുന്നതിൽ മടികാണിക്കേണ്ടതില്ലെന്ന് അദ്ദേഹം എംപിമാരെ ഓർമിപ്പിച്ചു. 

English Summary: Prime Minister Narendra Modi targets opposition parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com