ADVERTISEMENT

ന്യൂഡൽഹി ∙ അനാവശ്യ പരസ്യ ഫോൺ കോളുകളും എസ്എംഎസുകളും തടയാൻ മേയ് ഒന്നിനകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത ‘സ്പാം ഫിൽറ്റർ’ ഏർപ്പെടുത്തണമെന്നു ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ടെലികോം കമ്പനികൾക്കു നിർദേശം നൽകി. അനാവശ്യ കോളുകൾ കണക്ട് ചെയ്യും മുൻപ് എഐ ഉപയോഗിച്ചു കണ്ടെത്തി തടയാനുള്ള സംവിധാനമാണ് സ്പാം ഫിൽറ്റർ. 

മൊബൈൽ സർവീസ് തടസ്സപ്പെട്ടാൽ വിവരങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ ലഭ്യമാക്കാനും കമ്പനികളോടു ട്രായ് നിർദേശിച്ചു. ഉപയോക്താക്കളുമായി ആശയവിനിമയത്തിനു ബാങ്കുകൾക്കും മറ്റും പുതിയ സീരീസ് നമ്പറുകൾ നൽകാനും ആലോചിക്കുന്നു.

English Summary: Trai to crackdown marketing calls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com