വ്യാജ ഏറ്റുമുട്ടൽ കൊല: 31 വർഷത്തിനു ശേഷം എസ്ഐക്ക് ജീവപര്യന്തം

HIGHLIGHTS
  • ശിക്ഷ ബിരുദ വിദ്യാർഥിയായിരുന്ന മുകേഷിനെ വധിച്ച കേസിൽ
jail-representational-image
പ്രതീകാത്മക ചിത്രം
SHARE

ബറേലി (യുപി) ∙ വ്യാജ ഏറ്റുമുട്ടലിലൂടെ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥന് 31 വർഷത്തിനു ശേഷം ജീവപര്യന്തം തടവ്. 1992 ജൂലൈ 23നാണ് താന കോട്​വാലിയിലെ എസ്ഐ ആയിരുന്ന യുധിഷ്ഠർ സിങ് സ്വയരക്ഷയ്ക്ക് എന്ന പേരിൽ ലാലി എന്ന മുകേഷ് ജോഹ്​റിയെ (21) വെടിവച്ചുകൊന്നത്.

ബിരുദ വിദ്യാർഥിയായിരുന്നു മുകേഷ്. മാതാവ് ചന്ദ്ര ജോ​ഹ്റി സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നു നടത്തിയ സിഐഡി അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. നഗരത്തിലെ ബഡാ ബസാറിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുന്ന വഴിക്ക് മദ്യക്കടയുടെ മുന്നിൽ 3 പേർ വഴക്കുണ്ടാക്കുന്നതു കണ്ടെന്നും താൻ ഇടപെട്ടപ്പോൾ മുകേഷ് വെടിവച്ചെന്നും ആണ് എസ്ഐ വാദിച്ചത്. തുടർന്ന് സ്വയരക്ഷയ്ക്കാണ് വെടിയുതിർത്തത്. 

അതേസമയം, ഡ്യൂട്ടിയിൽ അല്ലാതിരുന്ന യുധിഷ്ഠർ സർവീസ് റിവോൾവർ ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുന്നിൽ നിന്ന് വെടിവച്ചുവെന്നാണ് എസ്ഐ പറഞ്ഞതെങ്കിലും പിന്നിൽ നിന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തെളിയിച്ചു. മുകേഷിനെ വധിച്ച ശേഷം മോഷണവും കൊലപാതകശ്രമവും അടക്കമുള്ള കേസുകളും യുവാവിന്റെ പേരിൽ ചുമത്തിയിരുന്നു. അഡിഷനൽ സെഷൻസ് ജഡ്ജി പശുപതിനാഥ് മിശ്രയാണ് ശിക്ഷ വിധിച്ചത്.

English Summary: 30 years after student's death in fake encounter, Court hands life term to retired UP policeman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA