കർണാടകയിൽ രണ്ട് എംഎൽഎമാർ കൂടി കോൺഗ്രസിലേക്ക്

HIGHLIGHTS
  • രാജിവച്ചത് ബിജെപി, ജനതാദൾ എംഎൽഎമാർ
ny-gopalakrishna
ബിജെപി എംഎൽഎ എൻ.വൈ ഗോപാലകൃഷ്ണ നിയമസഭാംഗത്വം രാജിവച്ച് സ്പീക്കർക്കു കത്ത് നൽകുന്നു. (Photo: Twitter)
SHARE

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ബിജെപി, ജനതാദൾ പാർട്ടികളിൽ നിന്നുള്ള 2 എംഎൽഎമാർ കൂടി നിയമസഭാംഗത്വം രാജിവച്ചു. 

എൻ.വൈ ഗോപാലകൃഷ്ണ, എ.ടി രാമസ്വാമി, എന്നിവരാണ് സ്പീക്കർക്കു രാജിക്കത്ത് നൽകിയത്. 4 തവണ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച ഗോപാലകൃഷ്ണ 2018ലെ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെവന്നപ്പോഴാണ് ബിജെപിയിൽ ചേക്കേറി വിജയിച്ചത്. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. 

4 തവണ എംഎൽഎയായ രാമസ്വാമി ദൾ സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് പാർട്ടി വിട്ടത്. ബിജെപി, കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുകയാണ്. ദൾ നേതാവ് എസ്.ആർ ശ്രീനിവാസ് എംഎൽഎ സ്ഥാനം രാജിവച്ച് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നിരുന്നു.

English Summary : Two MLA's joins congress in Karnataka

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA