എച്ച്‍യുഐഡി: 3 മാസം സാവകാശം 16,243 ജ്വല്ലറികൾക്ക് മാത്രം

gold
SHARE

ന്യൂഡൽഹി / കൊച്ചി ∙ സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ്ങിനുള്ള (എച്ച്‍യുഐഡി) 3 മാസം സാവകാശം, പഴയ സ്റ്റോക് വെളിപ്പെടുത്തിയ 16,243 ജ്വല്ലറികൾക്കു മാത്രം. രാജ്യത്തെ മറ്റു ജ്വല്ലറികൾക്ക് എച്ച്‌യുഐഡി മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രമേ ഇന്നു മുതൽ വിൽക്കാനാകൂ. വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി.

2021 ജൂലൈയിലാണ് എച്ച്‍യുഐഡി നടപ്പാക്കിയത്. 4 മുദ്രയുള്ള പഴയ ഹാൾമാർക്കിങ് സ്വർണം കൈവശമുള്ളതിന്റെ കണക്കു വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ 16,243 കടകളാണ് ഇതിനു തയാറായത്. ഇവർക്കു മാത്രമാണു പഴയ സ്റ്റോക്ക് വിറ്റുതീർക്കാൻ ജൂൺ 30 വരെ സമയം. 

എച്ച്‍യുഐഡി നിലവിൽ വരുമ്പോൾ കേരളത്തിൽ 2,800 സ്ഥാപനങ്ങൾക്കു മാത്രമാണ് ബിഐഎസ് ലൈസൻസ് ഉണ്ടായിരുന്നത്. ഇതിൽ ഡിക്ലറേഷൻ നൽകിയ ജ്വല്ലറികൾക്കു മാത്രമായിരിക്കും ഇളവു ലഭിക്കുക. കേരളത്തിൽ ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് എച്ച്‍യുഐഡി നിർബന്ധമാക്കുന്നത്.

ഈ വിഷയത്തിലുള്ള കേസ് കേരള ഹൈക്കോടതി ഇന്നലെ തീർപ്പാക്കി. ‌അർഹതപ്പെട്ടവർക്കു സാവകാശം അനുവദിക്കാൻ ഉപഭോക്തൃകാര്യ മന്ത്രാലയം ഇറക്കിയ ഉത്തരവു കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ ഹാജരാക്കിയതു പരിഗണിച്ചാണു ഹർജി ജസ്റ്റിസ് ഷാജി പി.ചാലി തീർപ്പാക്കിയത്. സ്വർണാഭരണങ്ങളിൽ നിലവിലെ നാലക്ക ഹാൾമാർക്ക് മുദ്രയ്ക്കു പകരം ആറക്ക എച്ച്‌യുഐഡി മുദ്ര പതിക്കണമെന്ന നിർദേശം ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു വ്യാപാരികളുടെ പരാതി.  

Content Highlight: Gold hallmark

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA