ഇന്ത്യ – മലേഷ്യ വ്യാപാര ഇടപാട്; ഇനി ഇന്ത്യൻ രൂപയിലും

Currency PTI
SHARE

ന്യൂഡൽഹി ∙ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വ്യാപാര ഇടപാടുകൾ ഇനി ഇന്ത്യൻ രൂപയിലും നടത്താം. ഡോളർ ആശ്രയത്വം കുറയ്ക്കുകയും രൂപയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാണു നടപടി. ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നവർക്ക് രൂപയിൽ വ്യാപാരം നടത്താനാകും.

രാജ്യാന്തര വ്യാപാരം ഇന്ത്യൻ രൂപയിൽ നടത്താൻ 2022 ജൂലൈയിലാണു റിസർവ് ബാങ്ക് അനുമതി നൽകിയത്. നേപ്പാൾ, ഭൂട്ടാൻ ഒഴികെ രാജ്യങ്ങളുമായുള്ള വ്യാപാരം ഡോളർ, സ്റ്റെർലിങ് പൗണ്ട്, യൂറോ, യെൻ തുടങ്ങിയ കറൻസികളിലാകണമെന്നായിരുന്നു അതുവരെയുള്ള ചട്ടം. വ്യാപാരം നടത്തുന്ന രാജ്യത്തെയും ഇന്ത്യയിലെയും ബാങ്കുകളിലെ വോസ്ട്രോ അക്കൗണ്ടിലൂടെയാകും ഇടപാട്. വിദേശത്തുള്ള ബാങ്കിന്റെ പേരിൽ മറ്റൊരു ബാങ്ക് തുടങ്ങുന്ന അക്കൗണ്ടാണിത്.

English Summary : India-Malaysia trade transaction in Indian rupees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA