ന്യൂഡൽഹി ∙ പ്രതിപക്ഷ ഐക്യം ദൃഢമാക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നാളെ വിളിച്ച ഓൺലൈൻ യോഗത്തിൽ കോൺഗ്രസ് പ്രതിനിധിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പങ്കെടുക്കും. പ്രതിപക്ഷ ഐക്യ നീക്കങ്ങളിൽ കോൺഗ്രസ് ആത്മാർഥ പങ്കാളിയാകുമെന്നും അതിന്റെ ഭാഗമായാണ് പ്രതിനിധിയായി മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. നാളത്തെ യോഗത്തിൽ 19 കക്ഷികൾ പങ്കെടുക്കും.
രാഹുലിനു വീട് നൽകാമെന്ന് വനിതാ നേതാവ്
ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനായതിനു പിന്നാലെ ഒൗദ്യോഗിക വസതിയൊഴിയാൻ നിർദേശം ലഭിച്ച രാഹുൽ ഗാന്ധിക്കു സ്വന്തം വീട് നൽകാൻ ഡൽഹിയിലെ സേവാദൾ മഹിളാ വിഭാഗം അധ്യക്ഷ രാജ്കുമാരി ഗുപ്ത രംഗത്തുവന്നു. മംഗോൾപുരിയിലെ വീട് രാഹുലിന്റെ പേരിലേക്കു മാറ്റുന്നതിനുള്ള രേഖകളും ഇവർ തയാറാക്കി. രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് നാളെ പാർലമെന്റ് മാർച്ച് നടത്തും.
English Summary : Opposition party meeting