ADVERTISEMENT

ന്യൂഡൽഹി ∙ പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഭാര്യയായല്ല, സുധാ മൂർത്തിയുടെ മകൾ ആയാണ് അക്ഷത മൂർത്തി പങ്കെടുത്തത്. രാഷ്ട്രപതിഭവനിൽ സദസ്സിന്റെ മധ്യനിരയിൽ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയായ അക്ഷത ഇരുന്നതും. പ്രോട്ടോക്കോൾ അനുസരിച്ച് മുൻനിരയിലാണ് ഇരിപ്പിടമെന്ന് ഉദ്യോഗസ്ഥർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മാത്രമാണ് അക്ഷത മുന്നിലേക്ക് എത്തിയത്. തുടർന്ന് മുൻനിരയിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു സമീപം ഇരുന്നു. 

സുധാ മൂർത്തി പത്മവിഭൂഷൺ ബഹുമതി ഏറ്റുവാങ്ങുന്നത് കാണാനാണ് കുടുംബാംഗങ്ങൾക്കൊപ്പം അക്ഷതയും എത്തിയത്. ഇൻഫോസിസ് സഹ സ്ഥാപകനായ എൻ.ആർ.നാരായണമൂർത്തി, മകൻ രോഹൻ മൂർത്തി, സുധാ മൂർത്തിയുടെ സഹോദരി ഡോ. സുനന്ദ കുൽക്കർണി എന്നിവരും ചടങ്ങിനെത്തി. നാരായണമൂർത്തിക്ക് 2008 ൽ പത്മവിഭൂഷണൻ ലഭിച്ചിരുന്നു. 

രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് സുധാ മൂർത്തി സാമൂഹ്യപ്രവർത്തനത്തിനുള്ള അംഗീകാരമായി പുരസ്കാരം ഏറ്റുവാങ്ങി. രാജ്യത്തെ അതിസമ്പന്നരിൽ ഉൾപ്പെടുമ്പോഴും ലളിതമായ ജീവിതവും വിനയം നിറഞ്ഞ പെരുമാറ്റവും മൂലവും മൂർത്തി കുടുംബം ശ്രദ്ധേയരാണ്.

English Summary: Padma Awards: When UK First Lady Akshata Murthy Was Quickly Moved to be Seated Next to Jaishankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com