ഗർഭപാത്രം നീക്കൽ: മാർഗരേഖ 3 മാസത്തിനകം നടപ്പാക്കണം
Mail This Article
×
ന്യൂഡൽഹി ∙ ഗർഭപാത്രം നീക്കം ചെയ്യലുമായി (ഹിസ്ട്രക്ടമി) ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാർഗരേഖ 3 മാസത്തിനുള്ളിൽ നടപ്പാക്കണമെന്നും ഇതിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും സംസ്ഥാന സർക്കാരുകൾക്കു സുപ്രീം കോടതിയുടെ നിർദേശം.
ബിപിഎൽ വിഭാഗത്തിലുള്ള സ്ത്രീകളെ നിർബന്ധിച്ചു ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കു വിധേയരാക്കുന്ന രീതിക്കെതിരായ പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ബിഹാർ, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ നിർബന്ധിത വന്ധ്യംകരണമുണ്ടെന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഇതു പരിഗണിച്ച കോടതി ഇക്കാര്യത്തിൽ മുഴുവൻ സംസ്ഥാന സർക്കാരുകളും ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു.
Hysterectomy: Guidelines should be implemented within 3 months
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.