ADVERTISEMENT

ന്യൂഡൽഹി∙ ഗുണ്ടാസംഘം കൊലപ്പെടുത്തിയ പഞ്ചാബിലെ ജനപ്രിയ ഗായകൻ സിദ്ദു മൂസാവാലയുടെ പുതിയ ഗാനം റിലീസ് ചെയ്തു. സമൂഹമാധ്യമത്തിലൂടെയാണു ‘മേരാ നാ’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറക്കിയത്. യു ട്യൂബിൽ ആദ്യ 6 മണിക്കൂറിനകം 63 ലക്ഷം കാഴ്ചക്കാരെയും 15 ലക്ഷം ലൈക്കുകളും ഗാനം സ്വന്തമാക്കി.

മൂസാവാലയുടെ ചിത്രങ്ങൾ നിറഞ്ഞ പാട്ടിന്റെ വിഡിയോ അവസാനിക്കുന്നത് ‘ജസ്റ്റിസ് ഫോർ സിദ്ദു മൂസാവാല’ എന്നു രേഖപ്പെടുത്തിയാണ്. സ്റ്റീൽ ബാംഗ്ലെസ് ചിട്ടപ്പെടുത്തിയ പാട്ടിലെ റാപ് സംഗീതം ആലപിച്ചത് നൈജീരിയൻ ഗായകൻ ബർന ബോയ് ആണ്. മൂസാവാല മരിച്ചതിനുശേഷം പുറത്തിറങ്ങുന്ന മൂന്നാമത്തെ ഗാനമാണിത്.

2022 മേയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലാണു ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസാവാല (ശുഭ്ദീപ് സിങ് സിദ്ദു–28) വെടിയേറ്റു മരിച്ചത്. പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനു പിറ്റേന്നായിരുന്നു കൊലപാതകം. കേസിലെ മുഖ്യപ്രതി സന്തോഷ് യാദവ് ഉൾപ്പെടെയുള്ളവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

English Summary: Sidhu Moosewala's new song 'Mera Na'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com