ADVERTISEMENT

ന്യൂഡൽഹി ∙ വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചുവെന്നു കാട്ടി രാജ്യാന്തര മാധ്യമ സ്ഥാപനമായ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷനെതിരെ (ബിബിസി) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. രണ്ടാഴ്ച മുൻപ് റജിസ്റ്റർ ചെയ്ത കേസിൽ ബിബിസിയുടെ ഇന്ത്യയിലെ ഡയറക്ടർ ഉൾപ്പെടെ 6 പേരെ ചോദ്യം ചെയ്തതായി ഇഡി വ്യക്തമാക്കി. 

ബിബിസി വിദേശ നിക്ഷേപം സ്വീകരിച്ചതിലെ ക്രമക്കേടുകളാണ് ഇഡി അന്വേഷിക്കുന്നത്. നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ബിബിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിബിസിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ഡൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിൽ ആദായ നികുതി വകുപ്പ് ഫെബ്രുവരിയിൽ പരിശോധന നടത്തിയിരുന്നു. 

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന പേരിലുള്ള ഡോക്യുമെന്ററി ജനുവരി 17നു ബിബിസി സംപ്രേഷണം ചെയ്തതിനു പിന്നാലെ നടന്ന പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു.

English Summary: ED registers FEMA case against BBC India for foreign exchange violation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com