ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ വികസിപ്പിച്ച നാവിഗേഷൻ സംവിധാനമായ ‘നാവിക് ചിപ്’ സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ പുറത്തിറക്കി. യുഎസ് നിർമിത ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിനു (ജിപിഎസ്) ബദലായി നാവിക് ചിപ് ഭാവിയിൽ ഉപയോഗിക്കാനാകുമെന്ന് നിർമാതാക്കളായ ബെംഗളൂരുവിലെ എലേന ജിയോ സിസ്റ്റംസ് കമ്പനി ചൂണ്ടിക്കാട്ടി.

നാവിഗേഷൻ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇത് ഊർജം പകരും. മൊബൈൽ ഫോൺ, യുദ്ധക്കപ്പൽ, അന്തർവാഹിനി, റഡാർ, ഡ്രോൺ, സേനാംഗങ്ങൾ ഉപയോഗിക്കുന്ന ആയുധങ്ങൾ എന്നിവയിൽ ചിപ് ഘടിപ്പിക്കാനാകും. ഇന്ത്യയുടെ ഉപഗ്രഹ ശൃംഖലയിൽനിന്നുള്ള സിഗ്‌നലുകൾ ഉപയോഗിച്ചാണു നാവിക് ചിപ് പ്രവർത്തിക്കുന്നത്. 

English Summary: Navik chip launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com